ബഹറിനില്‍ നൂതന തൊഴില്‍ പദ്ധതി

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2007 (12:42 IST)
FILEFILE
ബഹറിനിലെ തൊഴില്‍ വിപണിയില്‍ വിദേശികള്‍ക്ക് വേണ്ടി അതിനൂതന തൊഴില്‍ പദ്ധതി വരുന്നു. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) യാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

2008 ജനുവരി ഒന്നുമുതല്‍ നിലവില്‍ വരുന്ന തൊഴില്‍ നിയമ പരിഷ്ക്കരണത്തിന്‍റെ ഭാഗമായാണ് പദ്ധതി. രാജ്യത്തുള്ള എല്ലാ വിദേശികളുടെയും വിവരങ്ങള്‍ 2007 ഡിസംബര്‍ 31ന് മുമ്പ് ശേഖരിക്കുന്നതിനായി എല്‍.എം.ആര്‍.എയില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് പദ്ധതി.

ഇതിനായി എല്‍.എം.ആര്‍.എയുടെ വിദഗ്ധ സംഘം കമ്പനികളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി വിവരങ്ങള്‍ രേഖപ്പെടുത്തും. വിദേശികള്‍ക്ക് നേരിട്ട് എല്‍.എം.ആര്‍.എയില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനും അനുവാദമുണ്ട്. ഫോട്ടോ, വിരലടയാളം, ഫോണ്‍ നമ്പര്‍, മേല്‍‌വിലാസം തുടങ്ങി വിദേശികളെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങള്‍ ശേഖരിക്കും.

എസ്.എം.എസ്, ഇ-മെയില്‍ എന്നിവ വഴി വിദേശികള്‍ക്ക് അവരവരുടെ വിസാ കാലാവധി, താമസം, ജോലിയുടെ വിശദാംശങ്ങള്‍ എന്നിവ നേരിട്ട് എല്‍.എം.ആര്‍.എ വഴി അറിയിക്കും. കമ്പനിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രീതി വിദേശികള്‍ക്ക് ഏറെ സഹായകമാകും.

വെബ്ദുനിയ വായിക്കുക