യു.എ.ഇയില്‍ തൊഴില്‍ പരിശോധന കര്‍ശനമാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. നിയമവിരുദ്ധ തൊഴിലാളികളെ നിയമത്തിന്‍റെ വരുതിയില്‍ കൊണ്ടുവരുന്നതിനാണ് ഇതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തൊഴിലാളികള്‍ പലപ്പോഴും സ്ഥാപനങ്ങളില്‍നിന്ന് ഓടിപ്പോയി മറ്റിടങ്ങളില്‍ നിയമവിരുദ്ധമായി ജോലി ചെയ്യേണ്ടിവരുന്നത് കൃത്യമായ വേതനം ലഭിക്കാത്തതുകൊണ്ടാണ്. തൊഴിലാളികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തൊഴിലുടമകള്‍ നല്‍കുന്നുണ്ടെന്ന് പരിശോധകര്‍ ഉറപ്പുവരുത്തും.
നിര്‍മാണ, ക്ളീനിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ശുദ്ധജല ലഭ്യത, നല്ല ഭക്ഷണം, പ്രഥമ ശുശ്രൂഷാ യൂനിറ്റ്, വിനോദ കാര്യങ്ങള്‍ക്കുള്ള സൗകര്യം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ കമ്പനി തൊഴിലാളികള്‍ക്ക് നല്‍കണം. ശമ്പളവും മറ്റ് അനുകൂല്യങ്ങളും കൃത്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധകര്‍ മിന്നല്‍പര്യടനം നടത്തും.
ഇതിനകംതന്നെ ചില എമിറേറ്റുകളില്‍ തൊഴില്‍ മന്ത്രാലയം ഇത്തരം പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു. തൊഴിലാളികളുടെ താമസസൗകര്യങ്ങളുടെ കാര്യത്തില്‍ പുതിയ ചില നിബന്ധനകള്‍ കൂടി സ്ഥാപനങ്ങള്‍ക്കുമേല്‍ ചുമത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
തീപ്പിടിത്തമുണ്ടായാല്‍ അറിയിക്കുന്ന അലാറം, ഭക്ഷണം, സൗകര്യപ്രദമായി പാചകം ചെയ്യുന്നതിനുള്ള അടുക്കള, അത്യാഹിതം സംഭവിച്ചാല്‍ പെട്ടെന്ന് പുറത്തേക്ക് കടക്കാനുള്ള എമര്‍ജന്‍സി കവാടം തുടങ്ങിയ സൗകര്യങ്ങളും ലേബര്‍ ക്യാമ്പുകളില്‍ ഉണ്ടായിരിക്കണം.
ഇത്തരം കാര്യങ്ങള്‍ ലഭ്യമാക്കാതിരുന്നാല്‍, കമ്പനികള്‍ക്ക് അദ്യം താക്കീത് നല്‍കും. വീണ്ടും നിയമലംഘനം നടത്തിയാല്‍ 10,000 ദിര്‍ഹം പിഴ ഈടാക്കും. വിവിധ കമ്പനികളില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ വളരെ മോശപ്പെട്ട അവസ്ഥയിലാണ് താമസിച്ചുകൊണ്ടിരിക്കുന്നത്.