കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസവായ്പ

വെള്ളി, 25 ജൂലൈ 2008 (15:31 IST)
KBJWD
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പിന്നോക്ക വിഭാഗം/ന്യൂനപക്ഷ സമുദായത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക്‌ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥിനികളില്‍ നിന്നും വിദ്യാഭ്യാസ വായ്പയ്ക്കുളള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 40,000/- രൂപയില്‍ താഴെയും നഗരപ്രദേശങ്ങളില്‍ 55,000/-രൂപയില്‍ താഴെയുമായിരിക്കണം. വായ്പാതുക പ്രതിവര്‍ഷം പരമാവധി 50,000/- രൂപ മുതല്‍ 1,25,000/- രൂപ വരെയാണ്‌. പലിശ നിരക്ക്‌ പ്രതിവര്‍ഷം ന്യൂനപക്ഷ വിഭാഗത്തിന്‌ 3%, പിന്നോക്ക വിഭാഗത്തിന്‌ 4% ആണ്‌.

വായ്പയ്ക്ക്‌ വസ്തു ജാമ്യം നല്‍കേണ്ടതാണ്‌. അപേക്ഷാഫാറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്‍റെ ഓഫീസുകളുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : തിരുവനന്തപുരം - 0471- 2727668, 2727669, 2328257, ആലപ്പുഴ -0477- 2237128, കോട്ടയം - 0481- 2565096, തൃശൂര്‍ -0487- 2424593, എറണാകുളം - 0484-2394932, കോഴിക്കോട്‌ - 0495-2766454, കണ്ണൂര്‍ - 0497- 2712077.

തപാല്‍ മുഖേന അപേക്ഷാഫാറം ആവശ്യപ്പെടുന്നവര്‍ മാനേജിംഗ്‌ ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ബസന്ത്‌, റ്റി.സി- 20/2170, മന്‍മോഹന്‍ ബംഗ്‌ളാവിന്‌ എതിര്‍വശം, കവടിയാര്‍ പി.ഒ. തിരുവനന്തപുരം- 695003, എന്ന മേല്‍വിലാസത്തില്‍ മാനേജിംഗ്‌ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത്‌ മാറ്റാവുന്ന 25/-രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്റ്റും, 10/-രൂപ സ്റ്റാമ്പ്‌ ഒട്ടിച്ച സ്വന്തം മേല്‍വിലാസം എഴുതിയ ഏകദേശം 30x12 cm കവറും ഉള്‍പ്പെടെ അയയ്ക്കേണ്ടതാണ്‌.

വെബ്ദുനിയ വായിക്കുക