ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കണമെന്ന് ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യ പറഞ്ഞു.
കൊച്ചിയില്‍ ദക്ഷിണേന്ത്യയിലെ വൈസ് ചാന്‍സിലര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിച്ച് മുപ്പത് വൈസ് ചാന്‍സിലര്‍മാരാണ് രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കൊച്ചിന്‍ യുണിവേഴ്സിറ്റിയിലാണ് സമ്മേളനം നടക്കുന്നത്.
സ്വകാര്യ സര്‍വ്വകലാശാല നിയന്ത്രണ നിയമത്തെക്കുറിച്ചും സര്‍വ്വകലാശാലകള്‍ നടത്തുന്ന കോഴ്സുകള്‍ പരസ്പരം അംഗീകരിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജിയും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.