റിമോട്ട് സെന്‍സിംഗ്, ജിയോ ഇന്‍ഫോര്‍മാറ്റിക്സ്, ജി.പി.എസ് ടെക്നോളജി എന്നിവയില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗില്‍ പ്രവേശനം തേടാം.
നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുടെ കീഴിലുള്ള ഈ സ്ഥാപനത്തില്‍ റിമോട്ട് സെന്‍സിംഗിലും ജിയോ ഇന്‍ഫോര്‍മാറ്റിക്സിലും നാച്വറല്‍ റിസോഴ്സ് മാനേജ്‌മെന്‍റിലും ജി.ഐ.എസ്, ജി.പി.എസ് ടെക്നോളജിയിലും ബിരുദാനന്തര ബിരുദതലത്തിലും ഗവേഷണ തലത്തിലുമുള്ള കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നു.
റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.എസ് ഇന്‍ നാച്വറല്‍ റിസോഴ്സ് മാനേജ്‌മെന്‍റില്‍ എം.ടെക് കോഴ്സും ഇവിടെയുണ്ട്. ഇതില്‍ത്തന്നെ ആറ് വിഷയങ്ങളില്‍ സ്പെഷലൈസേഷനോട് കൂടി പി.ജി ഡിപ്ലോമ കോഴ്സുകളുമുണ്ട്. നാച്വറല്‍ സയന്‍സ്, ജ്യോഗ്രഫി എന്നിവയില്‍ എം.എസ്.സി, സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം, ബി.ടെക്, ബി.ആര്‍ക്ക് പ്ലാനിംഗ്, എം.പ്ലാനിംഗ് എന്നിവയില്‍ ഒന്നാം ക്ലാസ് നേടിയവര്‍ക്കും ബിരുദ തലത്തില്‍ സയന്‍സ് പഠിച്ച് എം.എസ്.സി പാസായവര്‍ക്കും എം.ടെക്കിനുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം.
രണ്ട് വര്‍ഷ കാലാവധിയുള്ള ഈ കോഴ്സിന് പത്ത് സീറ്റുകളാണുള്ളത്. ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, നാച്വറല്‍ സയന്‍സ്, ജിയോളജി, അര്‍ബന്‍ ആന്‍റ് റീജിയണല്‍ പ്ലാനിംഗ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം, ബി.ആര്‍ക്ക്, ബി.ഇ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് എം.എസ്.സി ജിയോ ഇന്‍ഫോര്‍മാറ്റിക്സ്, ജിയോ ഹസാര്‍ഡ്സ് കോഴ്സുകള്‍ക്ക് ചേരാം.
പത്ത് സീറ്റുകളാണ് ഇരുകോഴ്സുകള്‍ക്കും ഉള്ളത്. ഇവ കൂടാതെ അഗ്രിക്കല്‍ച്ചര്‍ ആന്‍റ് സോയില്‍സ്, ഫോറസ്ട്രി ആന്‍റ് എക്കോളജി, ജിയോ സയന്‍സസ്, മറൈന്‍ സയന്‍സസ്, ഹ്യൂമന്‍ സെറ്റില്‍മെന്‍റ് അനാലിസിസ്, വാട്ടര്‍ റിസോഴ്സസ്, ഡിജിറ്റല്‍ ഫോട്ടോഗ്രാമെറ്ററി, ജിയോ ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയില്‍ ഡിപ്ലോമ കോഴ്സുകളും ഇവിടെയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് Indian Institute of Remote Sensing, 4, Kalidas Road, Dehradun - 248001 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. വെബ്സൈറ്റ്: www.iirs-nrsa.gov.in