നഖങ്ങൾ സുന്ദരമായി സൂക്ഷിക്കാൻ ഇതാ ചില എളുപ്പവിദ്യകൾ !

ശനി, 2 മാര്‍ച്ച് 2019 (19:25 IST)
നഖങ്ങൾ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കുക എന്നത് ശ്രമകരമായ ഒരു കര്യമാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നകങ്ങളെ ആരോഗ്യത്തോടെയും ഭംഗിയോടെയും സൂക്ഷിക്കാൻ സഹായിക്കും. 
 
ഇതിനായി പ്രത്യേകം സധനങ്ങൾ ഒന്നും വാങ്ങേണ്ടതില്ല. അടുക്കളയിൽ തന്നെ വേണ്ട സാധനങ്ങൾ ഉണ്ടാകും. നഖങ്ങൾ സുന്ദരമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ച ശേഷം ഇതുകൊണ്ട് നഖങ്ങൾ മൂടി മുപ്പത് മിനിറ്റ് വക്കുക. നഖങ്ങൾ കൂടുതൽ തിളക്കമുള്ളതും വൃത്തിയുള്ളതുമായി മാറുന്നത് കാണാം.
 
നഖങ്ങളുടെ ഭംഗി വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ നീര് നഖങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക, അരമണിക്കൂറിന് ശേഷം ശുദ്ധമായ കോട്ടൻ തുണിയിയോ, പഞ്ഞിയോ പനിനീരിൽ മുക്കി നഖങ്ങൾ നന്നായി തുടക്കുക. ഇതൊടെ നഖങ്ങളുടെ മുഖളിൽ രൂപപ്പെടുന്ന അഴുക്കിന്റെ പാളി ഇല്ലാതാ‍ക്കാം.       

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍