ഇടതൂര്‍ന്ന് വളരുന്ന തലമുടി സൌന്ദര്യത്തിന് മാറ്റ് കൂട്ടും. ഇത് ആത്മവിശ്വാസത്തെയും വര്‍ദ്ധിപ്പിക്കും തലമുടി ഒരാളുടെ വ്യക്തിത്വത്തിന്‍റെ ഭാഗം തന്നെ ആണ്. തിളക്കമുള്ള ഇടതൂര്‍ന്ന തലമുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തലമുടിയുടെ ആരോഗ്യത്തിന് വേണ്ട ചില നിര്‍ദ്ദേശങ്ങള്‍ ഇതാ.
അരോഗ്യമുള്ള തലമുടിക്കായി അനാരോഗ്യകരമായ ഭക്ഷണ രീതികള്‍ ഉപേക്ഷിക്കുക. അനാരോഗ്യകരമായ പരിതസ്ഥിതിയിലും മായം കലര്‍ന്ന എണ്ണയിലും പാകം ചെയ്ത ഭക്ഷണം കഴിക്കാതിരിക്കുക. അമിതമായി കാപ്പി കുടിക്കുക, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, മനോവ്യഥ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍,തേന്‍, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. അമിതമായ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ വര്‍ജ്ജിക്കേണ്ടതാണ്. പോഷകസമൃദ്ധമായ ആഹാരം ചര്‍മ്മത്തിനും തലമുടിക്കും തിളക്കവും ആരോഗ്യവും നല്‍കും. മത്സ്യം, സോയാബീന്‍ എന്നിവ കഴിക്കുന്നതും ഫലപ്രദമാണ്.
എണ്ണമയമുളള തലമുടിക്കും വരണ്ട തലമുടിക്കും വെവ്വേറെ സംരക്ഷണമാണ് നല്‍കേണ്ടത്. എണ്ണമയമുള്ള തലമുടി വൃത്തിയാക്കുന്നതിന് നാരങ്ങാ നീര് തലമുടിയില്‍ തേച്ച് 10-,15 മിനിട്ടിന് ശേഷം കഴുകിക്കളയുക. ഇത് ഏതുതരം തലമുടിക്കും പ്രയോജനപ്രദമാണ്.തൃഫലപ്പൊടി ഉപയോഗിച്ച് മുടികഴുകുന്നതും നല്ലതാണ്.
വരണ്ട തലമുടിയുള്ളവര്‍ ഒലീവെണ്ണ ഉപയോഗിച്ച് തലമുടി മസാജ് ചെയ്യുന്നത് നല്ലതാണ്.തലമുടിയെ പോഷിപ്പിക്കുകയും വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഇത് സഹായകമാണ്.
വെളിച്ചെണ്ണയും തേനും 1:1 അനുപാതത്തില്‍ എടുത്ത് തലയില്‍ തേച്ച ശേഷം 15-20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. വരണ്ട മുടിക്ക് ഇത് വളരെ പ്രയോജനപ്രദമാണ്.
മുട്ടയുടെ മഞ്ഞക്കരുവും വിനാഗിരിയും ഏതെങ്കിലും ഹെയര്‍ ഓയിലും ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകികളയുക.ഇത് തലമുടിക്ക് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യും.