രാമക്ഷേത്രം നിര്‍മിക്കുന്നത് കുറഞ്ഞത് ആയിരംവര്‍ഷം വരെയെങ്കിലും കേടുവരാത്ത രീതിയില്‍; മണ്ണുപരിശോധന ആരംഭിച്ചു

ശ്രീനു എസ്

വെള്ളി, 21 ഓഗസ്റ്റ് 2020 (13:05 IST)
രാമക്ഷേത്രം നിര്‍മിക്കുന്നത് കുറഞ്ഞത് ആയിരംവര്‍ഷം വരെയെങ്കിലും കേടുവരാത്ത രീതിയിലെന്ന് രാമക്ഷേത്ര ട്രസ്റ്റ്. ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കും ക്ഷേത്രം. നിലവില്‍ മദ്രാസ് ഐ ഐടിയില്‍ നിന്നുള്ള എഞ്ചിനിയര്‍മാര്‍ മണ്ണുപരിശോധന ആരംഭിച്ചിട്ടുണ്ട്.
 
നിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ലെന്നും പകരം ചെമ്പാണ് ഉപയോഗിക്കുന്നതെന്നും ട്രസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു. 36-40 മാസങ്ങള്‍ കൊണ്ട് ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍