‘അഞ്ച്’ ജീവിതത്തിലും ജ്യോതിഷത്തിലും

FILEFILE
സംഖ്യകള്‍ക്ക് മനുഷ്യ ജീവിതത്തില്‍ പ്രാധാന്യവും പ്രസക്തിയുംഉണ്ട്.സംഖ്യയെ അടിസ്ഥാനപ്പെടുത്തി ഒരു ജ്യോതിഷ ശാഖ തന്നെ നിലവിലുണ്ട്. ഇത് കൂടാതെ ഭാരതീയ തത്വചിന്തയിലും ദര്‍ശനങ്ങളിലും സംഖ്യകള്‍ക്ക് പ്രാധാന്യം ഏറെയുണ്ടെന്ന് കാണാം.

5 എന്ന സംഖ്യയ്ക്ക് ജ്യോതിഷ സംബന്ധമായി വളരെയേറെ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിന് 5 പരിണാമ ഘട്ടങ്ങളാണുള്ളത്.ഇവയെ പഞ്ച ഭൂതങ്ങള്‍ എന്ന് പറയുന്നു.
* ആകാശം
* വായു
* അഗ്നി
* ജലം
* പൃഥ്വി
എന്നിവയാണ് പഞ്ചഭൂതങ്ങള്‍.

ജ്യോതിഷത്തില്‍ അഞ്ച് മഹായോഗങ്ങള്‍ ആണുള്ളത്.
* ഹംസയോഗം
* മാളവ്യ യോഗം
* ഭദ്രയോഗം
* രുചക യോഗം
* ശശയോഗം

ശരീര ധര്‍മ്മങ്ങള്‍ വഹിക്കുന്ന പ്രാണനുമുണ്ട് അഞ്ച് വിഭാഗങ്ങള്‍.
* പ്രാണന്‍
* അപാനന്‍
* വ്യാനന്‍
* ഉദാനന്‍
* സമാനന്‍

പ്രാണന്‍ ആവസിക്കുന്ന നമ്മുടെ ശരീരം 5 കോശങ്ങള്‍ ചേര്‍ന്നതാണ്. അന്നമയ കോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാന കോശം, ആനന്ദമയ കോശം എന്നിവയാണവ.

FILEFILE
മനുഷ്യന്‍റെ ശരീരത്തിനും 5 ഇന്ദ്രിയ അനുഭവങ്ങള്‍ ആണ് ഉള്ളത്.
* ശബ്ദം
* സ്വരം
* രൂപം
* രസം
* ഗന്ധം
ഇവയെ പഞ്ചേന്ദ്രിയങ്ങളാലാണ് നിയന്ത്രിക്കുന്നത് (ചെവി, കണ്ണ്, നാവ്, ത്വക്ക്, മൂക്ക്).

മനുഷ്യ ശരീരത്തിലെ 5 വിരലുകള്‍, പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. തള്ളവിരല്‍ ആകാശത്തേയും ചൂണ്ടുവിരല്‍ വായുവിനേയും നടുവിരല്‍ അഗ്നിയേയും മോതിര വിരല്‍ ജലത്തേയും ചെറു വിരല്‍ ഭൂമിയേയും ആണ് പ്രതിനിധീകരിക്കുന്നത്.

5 കര്‍മ്മേന്ദ്രിയങ്ങളും 5 ജ്ഞാനേന്ദ്രിയങ്ങളും 5 പ്രാണവായുക്കളും കൂടാതെ മനസ്സ്, ബുദ്ധി എന്നിങ്ങനെ 17 എണ്ണം ചേര്‍ന്നതാണ് മനുഷ്യന്‍റെ സൂക്ഷ്മ ശരീരം.

ഇത് കൂടാതെ 5 ന് പ്രാധാന്യമുള്ള മറ്റു ചില കാര്യങ്ങള്‍ കൂടി :

പഞ്ച ശുദ്ധി എന്ന് പറഞ്ഞാല്‍;
* വ്രത ശുദ്ധി
* ആത്മ ശുദ്ധി
* മന്ത്ര ശുദ്ധി
* ദ്രവ്യ ശുദ്ധി
* ലിംഗ ശുദ്ധി

ശുദ്ധീകരിക്കന്‍ ഉപയോഗിക്കുന്നതാണ് പഞ്ചഗവ്യം. പശുവില്‍ നിന്നുമെടുക്കുന്ന 5 വസ്തുക്കള്‍ - പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം - ചേര്‍ന്നതാണ് പഞ്ചഗവ്യം.

വാസ്തു ദോഷം തീര്‍ക്കാന്‍ വാസ്തു ബലി കഴിച്ച് പഞ്ച ശിരസ്ഥാപനം നടത്താറുണ്ട്. ആമ, പോത്ത്, സിംഹം, പന്നി, ആന എന്നീ മൃഗങ്ങളുടെ ശിരസ്സാണ് പഞ്ച ശിരസ്സില്‍ പ്രതിനിധീകരിച്ചിരിക്കുന്നത്.

പഞ്ചാമൃതത്തില്‍
* നെയ്യ്
* തേന്‍
* കല്‍ക്കണ്ടം
* വാഴപ്പഴം
* മുന്തിരി
എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.

FILEFILE
പഞ്ചകര്‍മ്മ ചികിത്സയില്‍ ആകട്ടെ വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവ ഉള്‍പ്പെടുന്നു.

നമ:ശിവായ - സര്‍വ മോക്ഷ ദായകമായ പഞ്ചാക്ഷരീ മന്ത്രമാണ്.
* ഈശാനം
* തല്‍പ്പുരുഷം
* അഘോരം
* രൗദ്രം
* വാമദേവം
എന്നിവയാണ് ശിവന്‍റെ പഞ്ചഭാവങ്ങള്‍.

കാമക്രോധ ലോഭ മോഹങ്ങളെ ജയിക്കാന്‍ വേണ്ട പഞ്ച ഗുണങ്ങള്‍
* തപസ്സ്
* ശ്രദ്ധ
* വൈരാഗ്യം
* ശമം
* ദമം
എന്നിവയാണ്.

കേ ജ്യാതി ശാസ്ത്രത്തില്‍ 5, 9 ഭാവങ്ങള്‍ ത്രികോണ രാശിയാണ്. ഒന്നാം ത്രികോണ രാശി 5 ഉം അഞ്ചാം രാശിയായ 9 രണ്ടാമത്തെ ത്രികോണ രാശിയുമാണ്.

മേടം മുതല്‍ ഓരോ രാശി ഓരോ ഭാവത്തെ സൂചിപ്പിക്കുന്നു. മേടത്തിന്‍റെ അഞ്ചാം രാശിയായ ചിങ്ങം, സ്വാഭാവികമായ ലഗ്നത്തിന്‍റെ അഞ്ചാം ഭാവമാണ്. അതുകൊണ്ട് ബുദ്ധി, മനസ്സ്, ഉദരം, സന്താനം, മന്ത്രം എന്നിവയെ കുറിച്ച് ചിന്തിക്കുന്നത് അഞ്ചാം ഭാവം കൊണ്ടാണ്.

മേടത്തിന്‍റെ അഞ്ചാം രാശിയായ ചിങ്ങത്തെ കൊണ്ട് കലാത്മാവ്, തേജസ്സ്, സൗരോര്‍ജ്ജം എന്നിവയും രാശിയുടെ അധിപനായ ആദിത്യനെ കൊണ്ട് ആത്മാവ്, പിതവ് എന്നിവയെ കുറിച്ചും കേ ജ്യാതിഷത്തില്‍ ചിന്തിക്കാം.

5 ന്‍റെ അഞ്ചാം രാശിയായ 9 ന്‍റെ അധിപന്‍ വ്യാഴനാണ്. അഞ്ചാം രാശിയുടെ ഒമ്പതാം ഭാവം ആത്മഞാനത്തെയാണ് സൂചിപ്പിക്കുന്നത്. അഞ്ചാം ഭാവത്തില്‍ പാപ ഗ്രഹങ്ങള്‍ നിന്നാല്‍ അത് ബുദ്ധി, ഉദരം, സന്താനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പറയുക.