കന്യാമറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍

WDWD
നവംബര്‍ 21- മറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍ !

വാഗ്ദാനം പാലിക്കാനായി ദൈവമാതാവായ കന്യാമറിയത്തെ, കുഞ്ഞുനാളില്‍ ദൈവത്തിനു സമര്‍പ്പിച്ചതിന്‍റെ ഓര്‍മ്മക്കായി ആഘോഷിക്കുന്ന തിരുനാളാണ് മറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍ .

കുട്ടികളെ നമ്മെചേറുപ്പത്തില്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന ചടങ്ങ് യഹൂദര്‍ക്കിടയില്‍ അക്കാലത്ത് നിലനിന്നിരുന്നു.

മറിയത്തെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുന്ന സംഭവം തിരുനാളായി ആചരിച്ചുതുടങ്ങയത് ഏഴാം നൂറ്റാണ്ടോടുകൂടിയാണ്. പോപ് പയസ് അഞ്ചാമന്‍റെ കാലത്ത് പതിനാലാം നൂറ്റാണ്ടില്‍ തിരുനാള്‍ ആചരണം നിര്‍ത്തിവച്ചുവെങ്കിലും പിന്നീട് പോപ് സിക്സ്തസ് അഞ്ചാമന്‍ 1585 ല്‍ തിരുനാളിന് അംഗീകാരം നല്‍കി. നവംബര്‍ 21 നു ആണ് ഈ തിരുനാള്‍.

റോമന്‍ കത്തൊലിക്കര്‍ക്ക് ഇത് പ്രധാന ആഘോഷമോ തിരുനാളോ അല്ല . എന്നാല്‍ ഓര്‍ത്തഡോക്സുകാരുടെ 12 പ്രധാന തിരുനാളുകളില്‍ ഒന്നാണ് ' ഫീസ്റ്റ് ഓഫ് പ്രസന്‍റേഷന്‍ ഓഫ് മേ രി" . മേരിയുടേ കുട്ടിക്കാലത്തെ കുറിച്ചുള്ള ജെയിംസിന്‍റെ വര്‍ണ്ണനകളിലാണ് ഈസംഭവം വിവരിക്കുന്നത്.

മറിയത്തിന്‍റെ മാതാപിതാക്കളായ അന്നയും ജോവാക്കിമും മക്കളില്ലായിരുന്നതില്‍ ഏറെ ദുഃഖിച്ചിരുന്നു. ഒരു കുഞ്ഞ് ജനിച്ചാല്‍ ആ കുഞ്ഞിനെ ദൈവത്തിനുസമര്‍പ്പിച്ചുകൊള്ളാമെന്ന് അവര്‍ ശപഥം ചെയ്തിരുന്നു. പിന്നീഅവര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ ആ ശപഥം അവര്‍ പാലിച്ചു എന്നാണ് സുവിശേഷം പറയുന്നത് .

മറിയത്തിനു മൂന്നു വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ അവളെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നത്. ദൈവാലയം ഒരു മലയുടെ മുകളിലായിരുന്നു. അവിടേയ്ക്ക് , മൂന്നു വയസുകാരിയായി മറിയം ആരുടെയും സഹായമില്ലാതെ ആ പടികള്‍ കയറി മുകളിലെത്തി. മറിയം ജോസപ്പിനെ വിവാഹം കഴിക്കുന്നതു വരെ യഹൂദദേവാല യത്തിലാണ് വളര്‍ന്നത് -മറിയത്തിന്‍റെ ബാല്യകാല സുവിശേഷം പറയുന്നു.

ദേവാലയത്തില്‍ വളരുന്ന മറ്റു കന്യകമാര്‍ക്കൊപ്പം മറിയത്തെ വിട്ടിട്ട് അവര്‍ വീട്ടിലേക്കു പോയി. അന്നു മുതല്‍ ദൈവം മറിയത്തെ വളര്‍ത്തി. എല്ലാ ദിവസവും മറിയത്തെ മാലാഖമാര്‍ സന്ദര്‍ശിക്കുമായിരു ന്നുവെന്നും സ്വര്‍ഗരാജ്യത്ത് നിന്നെത്തുന്ന ദൂതരുടെ സംരക്ഷണയില്‍ അവള്‍ വളര്‍ന്നുവന്നുവെന്നും സുവിശേഷം പറയുന്നു.

വെബ്ദുനിയ വായിക്കുക