ബ്രിട്ടനുപിന്നാലെ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍

ശ്രീനു എസ്

ശനി, 5 ഡിസം‌ബര്‍ 2020 (15:24 IST)
ബ്രിട്ടനുപിന്നാലെ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍. എന്‍എച്ച്ആര്‍എ ആണ് വാക്‌സിന് അനുമതി നല്‍കിയത്. നേരത്തേ സിനോഫാം വാക്‌സിന് ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. 
 
ഇതോടെ ബ്രിട്ടനു ശേഷം ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായിരിക്കുകയാണ് ബഹ്‌റൈന്‍. അമേരിക്കന്‍ മരുന്ന് കമ്പനിയാണ് ഫൈസര്‍. അതേസമയം ഇന്ത്യയില്‍ ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് പ്രധാന മന്ത്രി അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍