കൊവിഡ് വാക്‌സിൻ കുത്തിവെച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

ശനി, 5 ഡിസം‌ബര്‍ 2020 (12:44 IST)
കൊവിഡ് പരീക്ഷണ വാക്‌സിൻ കുത്തിവെച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
 
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായുംതാനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ പരിശോധന നടത്തണമെന്നും അനിൽ വിജ് പറഞ്ഞു. അനിൽ വിജിനെ അംബാല കണ്ടോണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

I have been tested Corona positive. I am admitted in Civil Hospital Ambala Cantt. All those who have come in close contact to me are advised to get themselves tested for corona.

— ANIL VIJ MINISTER HARYANA (@anilvijminister) December 5, 2020
ഭാരത് ബയോടെക് നിർമ്മിച്ച കോവാക്‌സിൻ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനിൽ വിജ് കുത്തിവെപ്പെടുത്തത്. നിലവിൽ അഞ്ചോളം വാക്സിനുകളാണ് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണത്തിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍