ഉത്തരകൊറിയയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ പരസ്യമായി വധശിക്ഷക്ക് വിധേയനാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍

ശ്രീനു എസ്

ശനി, 5 ഡിസം‌ബര്‍ 2020 (09:55 IST)
ഉത്തരകൊറിയയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ പരസ്യമായി വധശിക്ഷക്ക് വിധേയനാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍. എന്നാല്‍ ഉത്തര കൊറിയ ഇക്കാര്യം നിഷേധിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ കള്ളക്കടത്ത് നടത്തിയ വ്യക്തിയെയാണ് തൂക്കിലേറ്റിയതെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തി. രാജ്യത്ത് ഇതുവരെയും ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൊവിഡിനെതിരെ ശക്തമായ ജാഗ്രതയാണ് രാജ്യം പുലര്‍ത്തുന്നതെന്നും ഭരണകൂടം വ്യക്തമാക്കി.
 
എന്നാല്‍ പരസ്യമായ വധശിക്ഷ നടപ്പാക്കുന്നത് ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനും ഭരണകൂടത്തെ ഭയക്കാനുമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. നേരത്തേ ചൈന സന്ദര്‍ശനം കഴിഞ്ഞെത്തിയ പൗരനെ കിം ജോ ഉന്നിന്റെ നിര്‍ദേശപ്രകാരം വെടിവച്ചുകൊന്നെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍