കൊവിഡിനെ ഫലപ്രദമായി തോല്‍പിച്ചത് ഉത്തരകൊറിയ; അഭിനന്ദനവുമായി കിം ജോങ് ഉന്‍

ശ്രീനു എസ്

ശനി, 4 ജൂലൈ 2020 (14:06 IST)
കൊവിഡിനെ ഫലപ്രദമായി തോല്‍പിച്ചതിന് ജനങ്ങള്‍ക്കും രാഷ്ട്രത്തിനും അഭിനന്ദനവുമായി ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയുടേത് മിന്നുന്ന വിജയമെന്നായിരുന്നു അദ്ദേഹം പ്രശംസിച്ചത്. ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച ജനങ്ങളും ഈ വിജയത്തില്‍ പങ്കാളികളാണെന്ന് കിം പറഞ്ഞു.
 
കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രാജ്യത്തിന് പുറത്തുനിന്നുവരുന്ന കൊവിഡിനെ തടയാന്‍ സാധിക്കുന്നുണ്ടെന്നും കിം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍