ഇന്നലെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 36,652 പേർക്ക്, രോഗമുക്തി നിരക്ക് 94.28 ശതമാനം

ശനി, 5 ഡിസം‌ബര്‍ 2020 (10:31 IST)
രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 36,652 പേർക്ക് കൊവിഡ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96.08 ലക്ഷം കടന്നു. ഇന്നലെ മാത്രം 512 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.
 
96,06,211 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 90,58,822 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നിരക്ക് 94.28 ശതമാനമായി ഉയർന്നു. ഇതുവരെ 1,39,700 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ 4,09,689 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍