തമിഴ്‌നാട്ടില്‍ ബുറേവി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി

ശ്രീനു എസ്

ശനി, 5 ഡിസം‌ബര്‍ 2020 (11:17 IST)
തമിഴ്‌നാട്ടില്‍ ബുറേവി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. ചെന്നൈയിലും തഞ്ചാവൂരിലും വൈദ്യുതാഘാതമേറ്റ് രണ്ട് പേരും കടലൂരില്‍ മരം വീണ് ഒരാളും  കടലൂരില്‍ വീട് തകര്‍ന്ന് വീണ് അമ്മയും മകളും, പുതുക്കോട്ടയില്‍ വീട് തകര്‍ന്ന് വീണ് സ്ത്രീയും കാഞ്ചീപുരത്ത് പുഴയില്‍ വീണ് മൂന്ന് പെണ്‍കുട്ടികളും മരിച്ചു.
 
നിലവില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും പാമ്പനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍