കൊവിഡ് വാക്‌സിന്‍: ആദ്യം വയോധികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും

ശ്രീനു എസ്

ശനി, 5 ഡിസം‌ബര്‍ 2020 (13:01 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ആദ്യം നല്‍കുന്നത് വയോധികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെന്ന് പ്രധാനമന്ത്രി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും വാക്‌സിന്റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്നും സര്‍വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി മോദി പറഞ്ഞു.
 
വാക്‌സിന്‍ സ്റ്റോക്ക് ചെയ്യുന്നതിനും വിവരങ്ങള്‍ തത്സമയം കൈമാറുന്നതിനും ഒരു സോഫ്റ്റുവയര്‍ നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍