ക്ലാസ് മുറിയില്‍ കല്യാണം: പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ശ്രീനു എസ്

ശനി, 5 ഡിസം‌ബര്‍ 2020 (14:22 IST)
ക്ലാസ് മുറിയില്‍ കല്യാണം നടത്തിയ പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. താലികെട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയുമായി സ്‌കൂള്‍ അധികൃതര്‍ എത്തിയത്. ക്ലാസ് മുറിയില്‍ ആളില്ലാതിരുന്ന സമയത്താണ് കല്യാണം നടത്തിയത്. ക്യാമറക്കാരനായ ആള് വേഗം ചടങ്ങ് നടത്താന്‍ നിര്‍ദേശിക്കുന്നുമുണ്ട്. വിവാഹിതരായ രണ്ടുപേരും സ്‌കൂള്‍ യൂണിഫോമിലായിരുന്നു.
 
എന്നാല്‍ വീഡിയോ എങ്ങനെയാണ് പുറത്തായതെന്ന് അറിയില്ല. ഇക്കാര്യം പൊലീസും ശിശുക്ഷേമ വകുപ്പും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞമാസമാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. വീഡിയോയില്‍ തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിക്കാന്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍