കൊല്ലവര്‍ഷം 1184 ലെ ഫലം : വൃശ്ചികം

വൃശ്ചികക്കൂറുകാര്‍ക്ക് വ്യാഴം രണ്ടിലും ശനി പത്തിലും രാഹു മൂന്നിലുമാണ്. പൊതുവേ കണ്ടക ശനികാലമാണിത്. വൃശ്ചിക മധ്യത്തിനു ശേഷം പൊതുവേ ഫലം മെച്ചമാവില്ല. വിവാഹ വിഷയങ്ങളില്‍ യുക്തിപൂര്‍വ്വമായി തീരുമാനം കൈക്കൊള്ളും.

വാതരോഗികള്‍ക്ക്‌ രോഗശാന്തി, പ്രൊമോഷന്‌ സാധ്യത, പുരസ്കാരം ലഭ്യത, വീടുപണി പൂര്‍ത്തിയാക്കല്‍, ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി, അയല്‍ബന്ധം മെച്ചപ്പെടല്‍, പ്രേമബന്‌ധം ദൃഢമാകല്‍, സന്താനങ്ങളില്‍നിന്ന്‌ സാമ്പത്തിക സഹായം എന്നിവയും ഫലം.

ഇതിനൊപ്പം മാതാപിതാക്കളില്‍നിന്ന്‌ സാമ്പത്തികസഹായം, തൊഴിലില്‍ ഉന്നതി, പ്രമുഖരുടെ അനുമോദനം, വിദേശയാത്രയിലെ തടസ്സംമാറ്റം, സഹോദരസ്ഥാനീയരുടെ സഹായം, രാഷ്‌ട്രീയരംഗത്ത്‌ ഉയര്‍ച്ച, നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുക എന്നിവയും ഫലം.

ഇഷ്ടദേവതാ പ്രാര്‍ത്ഥനയ്ക്കൊപ്പം മൃത്യുഞ്ജയ ഹോമം, ഗണപതി ഹോമം എന്നിവയും ദോഷ പരിഹാരങ്ങള്‍ക്ക് ഉത്തമം.

വെബ്ദുനിയ വായിക്കുക