കൊല്ലവര്‍ഷം 1184 ലെ ഫലം : കന്നി

കന്നിക്കൂറുകാര്‍ക്ക് ഇക്കൊല്ലത്തെ ഗ്രഹനില അനുസരിച്ച് വൃശ്ചികം അവസാനം വരെ വ്യാഴം നാലിലും ശനി പന്ത്രണ്ടിലുമണുള്ളത്. കേതു പതിനൊന്നിലും സര്‍പ്പന്‍ അഞ്ചിലുമാണ് നില്‍ക്കുന്നത്. തുടക്കത്തില്‍ വ്യാഴം അനുകൂലമായതിനാല്‍ പൊതുവെ മെച്ചമായിരിക്കും. എങ്കിലും ഏഴര ശനികൂടി ഉള്ളതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചെന്നു വരില്ല.

വിവാഹ വിഷയങ്ങളില്‍ യുക്തിപൂര്‍വ്വമായി തീരുമാനം കൈക്കൊള്ളും. ഭൂമി നഷ്‌ടപ്പെടാന്‍ സാധ്യത കാണുന്നു. കേസുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. പരീക്ഷകളില്‍ നേട്ടം, രോഗങ്ങള്‍ കുറയല്‍, സന്താനങ്ങള്‍ നിമിത്തം സന്തോഷം, പ്രേമബന്‌ധം മോശമാകല്‍ എന്നിവയും ഫലം. എങ്കിലും അപ്രതീക്ഷിതമായി ഭാഗ്യാനുഭവം, പ്രവര്‍ത്തനത്തിന്‌ അര്‍ഹമായ അംഗീകാരം എന്നിവയ്ക്കും സാധ്യത കാണുന്നു.

പൂര്‍വിക സ്വത്തുക്കള്‍ അവിചാരിതമായി കൈവശം വന്നുചേരും. പല പ്രമുഖ വ്യക്തികളുമായുള്ള ബന്ധം കൂടുതലായി വിപുലീകരിക്കും. ഉദ്യോഗത്തില്‍ പ്രതിസന്‌ധി, വിവാദം എന്നിവ ഉണ്ടാകും. വിദ്യാസംബന്‌ധമായി തടസ്സം വര്‍ദ്ധിക്കും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ വളരെയധികം നേട്ടം. കാര്‍ഷികമേഖലയില്‍ കടബാധ്യത ഉണ്ടാകും.

ദോഷ പരിഹാരങ്ങള്‍ക്ക് പരമശിവനെയും ശ്രീപാര്‍വ്വതിയേയും പ്രീതിപ്പെടുത്തുന്നത് ഉത്തമ ഫലം നല്‍കും.

വെബ്ദുനിയ വായിക്കുക