കൊല്ലവര്‍ഷം 1184 ലെ ഫലം : ഇടവം

ഇക്കൂറുകാര്‍ക്ക് വൃശ്ചികം അവസാനം വരെ അത്ര നന്നല്ല. പിന്നീട് നില മെച്ചപ്പെടും. ഇടവ കൂറുകാര്‍ക്ക് വ്യാഴം എട്ടിലും കേതു മൂന്നിലും ശനി നാലിലും നില്‍ക്കുന്നു. സര്‍പ്പന്‍ ഒമ്പതിലാണുള്ളത്.

പ്രേമബന്‌ധം ശക്തമാകുന്നതിനൊപ്പം മനോദുഃഖങ്ങള്‍ മാറും. ദാമ്പത്യജീവിത ഭദ്രത, രോഗശാന്തി, പൂര്‍വ്വികഭൂമി ലഭ്യത, സഹോദരങ്ങളില്‍നിന്ന്‌ സഹായം, സാമ്പത്തിക നേട്ടം എന്നിവ ഫലം. വിദ്യാസംബന്‌ധമായ തടസ്സംം അപവാദങ്ങള്‍ എന്നിവ മാറും. അതേ സമയം സന്താനങ്ങളില്‍നിന്ന്‌ ശത്രുതുല്യമായ പെരുമാറ്റം ഉണ്ടായേക്കും.

അപമാനസാധ്യത, കേസുകളില്‍ പ്രതികൂല തീരുമാനം, വിദേശയാത്രയില്‍ തടസ്സം, സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം, വിദ്യാഭ്യാസത്തില്‍ പുരോഗതി. നഷ്‌ടപ്പെട്ട വസ്തുക്കളുടെ ലഭ്യത എന്നിവയും ഫലം. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധിക്കും സാധ്യത കാണുന്നു.

കലികാലവരദനായ ശാസ്താവിനെ പ്രീതിപ്പെടുത്തുന്നത് ദോഷ നിവാരണത്തിന് ഉത്തമം.

വെബ്ദുനിയ വായിക്കുക