സുരാജ് ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു

വെള്ളി, 18 ഏപ്രില്‍ 2014 (16:28 IST)
PRO
PRO
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും നടനുമായ സുരാജ് വെഞ്ഞാറമൂട് നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു. ഉച്ചയോടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ജഗതിയെ കണ്ടത്. ജഗതിയില്‍ നിന്ന് അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് സുരാജ് പറഞ്ഞു.

"തെന്നാലിരാമന്‍" എന്നി സിനിമയിലാണ് ജഗതിയോടൊപ്പം ആദ്യമായി അഭിനയിച്ചത്. മികച്ച നടനാകുമെന്ന് അദ്ദേഹം അന്നേ അഭിപ്രായപ്പെട്ടതായി സുരാജ് പറഞ്ഞു.

ജഗതിയുടെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ആളുകളെ നന്നായി തിരിച്ചറിയുകയും ചെറിയ രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ജഗതി സിനിമയിലേക്ക് വളരെ വേഗം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സുരാജ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക