സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായെന്ന്: സിപിഎം

വ്യാഴം, 17 ഏപ്രില്‍ 2014 (17:27 IST)
PRO
PRO
സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും ഇതിന് ഉത്തമ ഉദ്ദാഹരണങ്ങളാണെന്നും യോഗം വിലയിരിത്തി.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാന പൊലീസ് നിര്‍ജീവമായെന്നും സംസ്ഥാന പൊലീസില്‍ ഗ്രൂപ്പിസവും ചേരിതിരിവും രൂക്ഷവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനം ഭരിക്കുന്നത് ക്രിമിനല്‍-മാഫിയ കൂട്ടുകെട്ടാണ്. ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തിനാണ് അധികാരത്തില്‍ തുടരുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക