മുരളീധരന്‍ സംയമനം പാലിക്കണമെന്നും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന പ്രസ്‌താവനകള്‍ ഒഴിവാക്കണമെന്നും ചെന്നിത്തല

ഞായര്‍, 14 ജൂലൈ 2013 (14:19 IST)
PRO
സോളാര്‍ വിഷയത്തില്‍ പോലീസിന്‌ വീഴ്‌ച പറ്റിയെന്ന കെ മുരളീധരന്റെ പ്രസ്‌താവനയ്‌ക്കെതിരേ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല‌. മുരളീധരന്‍ സംയമനം പാലിക്കണമെന്നും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന പ്രസ്‌താവനകള്‍ ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലീസ്‌ അന്വേഷനത്തില്‍ വീഴ്ചയുണ്ടെന്നും ചിലരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റം ചെയ്‌തവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നാല്‍ മാത്രമേ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയൂ എന്നുമാണ്‌ മുരളീധരന്‍ പറഞ്ഞത്‌.

എന്നാല്‍, മുരളിയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന്‌ തിരിച്ചറിഞ്ഞ്‌ എ വിഭാഗം രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ ഹൈക്കമാന്‍ഡിന്‌ പരാതി നല്‍കാനും തീരുമാനമായിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക