കോവിലന്‍ ഇനി അക്ഷരങ്ങളിലെ ഓര്‍മ്മ

വ്യാഴം, 3 ജൂണ്‍ 2010 (14:27 IST)
PRO
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കഥാകാരന്‍ കോവിലന്‍റെ മൃതദേഹം സംസ്കരിച്ചു. തറവാടായ അരിയന്നൂരിലെ പുല്ലാനിക്കുന്നത്തെ വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകന്‍ അജിതനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാം‌സ്കാരിക മന്ത്രി എം‌എ ബേബിയും ധനമന്ത്രി തോമസ് ഐസക്കും ചടങ്ങുകളില്‍ പങ്കെടുത്തു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് കോവിലന് യാത്രാമൊഴി ചൊല്ലാന്‍ എത്തിയിരുന്നത്.

പുല്ലാനിക്കുന്നത്തെ വീട്ടില്‍ ഭാര്യയുടെ ശവകുടീരത്തിന് സമീപം തന്നെ തനിക്കും അന്ത്യവിശ്രമമൊരുക്കണമെന്ന കോവിലന്‍റെ ആഗ്രഹപ്രകാരമായിരുന്നു അവിടെ ചിതയൊരുക്കിയത്. സംസ്കാരത്തിന് ശേഷം സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണയോഗവും ചേര്‍ന്നു.

വെബ്ദുനിയ വായിക്കുക