‘തീപ്പൊട്ടന്‍’ മികച്ച നാടകം

ചൊവ്വ, 1 ജൂണ്‍ 2010 (16:32 IST)
കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച നാടകമായി കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘തീപ്പൊട്ടന്‍’ കരസ്ഥമാക്കി. നടന്‍ മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടക്കുന്ന ആദ്യത്തെ അവാര്‍ഡ് പ്രഖ്യാപനമാണിത്.

മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട ‘തീപ്പൊട്ടന്‍റെ സംവിധായകന്‍ ജയന്‍ തിരുമല ആണ്. മികച്ച സംവിധായകനായി രാജീവന്‍ മമ്പിളി തെരഞ്ഞെടുക്കപ്പെട്ടു. ‘കുമാരന്‍ ഒരു കുടുംബനാഥന്‍’ എന്ന നാടകമാണ് രാജീവനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

കുമാരന്‍ ഒരു കുടുംബനാഥന്‍റെ രചയിതാവ് പി സി ജോര്‍ജ്ജ്‌ കട്ടപ്പനയ്ക്ക്‌ ആണ് മികച്ച രചയിതാവിനുള്ള പുരസ്കാരം.

‘വിശപ്പിന്‍റെ പുത്രന്‍’ എന്ന് നാടകത്തിലെ അഭിനയത്തിന് ശ്രീധരന്‍ നീലേശ്വരം മികച്ച നടനായും ‘ആരണ്യക’ത്തിലെ അഭിനയത്തിന് ബിന്ദു സുരേഷ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

വെബ്ദുനിയ വായിക്കുക