പിഡിപിയുമായി ബന്ധമില്ല: മുഖ്യമന്ത്രി

ഞായര്‍, 20 ഡിസം‌ബര്‍ 2009 (14:45 IST)
PRO
PRO
പിഡിപിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഡിപിയുമായി മാത്രമല്ല തീവ്രവാദബന്ധം പുലര്‍ത്തുന്ന ആരുമായും ബന്ധം പുലര്‍ത്താന്‍ പാടില്ലെന്നാണ് അഭിപ്രായം. പിഡിപിയുമായി നേരത്തെ ഉണ്ടായ ബന്ധം ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പിഡിപിയുമായി ഭാവിയില്‍ ബന്ധമുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായം ചൂണ്ടിക്കാണിച്ചപ്പോള്‍ പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് എന്തിന് നിങ്ങളെന്നെ വലിച്ചിഴയ്‌ക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

അതേസമയം സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് ടീകോമുമായി ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക