വിവാദചോദ്യം: റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും
ബുധന്‍, 28 ഒക്‌ടോബര്‍ 2009 (09:07 IST)
പ്ലസ് ടു പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറില്‍ മെഴ്സി രവിയെ അപമാനിക്കുന്ന ചോദ്യം കടന്നുകൂടിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രി എംഎ ബേബിക്ക് ഇന്ന് കൈമാറും. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ശനിയാഴ്ച നടക്കേണ്ട പൊളിറ്റിക്കല്‍ സയന്‍സ് അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടിയാണ് ചോദ്യക്കടലാസ് തയ്യാറാക്കിയത്. സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് ചോദ്യക്കടലാസ് തയ്യാറാക്കിയത്. പത്രാധിപര്‍ക്കു കത്തെഴുതാനുള്ള ചോദ്യപേപ്പറിലെ ഏഴാമത്തെ ചോദ്യമാണ് വിവാദമായത്.
'സെപ്റ്റംബര്‍ ആറിന് മേഴ്സി രവിയുടെ മരണ വാര്‍ത്ത പത്രങ്ങളില്‍ നിങ്ങള്‍ കാണുന്നു. ഒന്നാം പേജിലെ വാര്‍ത്തയ്ക്കും കളര്‍ ഫോട്ടോയ്ക്കും പുറമെ ഉള്‍പേജിലും വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയിരിക്കുന്നു. ഇതു കാണുമ്പോള്‍, 'ദ് കിങ് ഹു ലിംപ്ഡ് എന്ന ഇംഗീഷ് നാടകത്തില്‍ സമൂഹത്തിലെ പ്രമുഖര്‍ക്ക് സ്‌തുതി പാടുന്ന പ്രവണത നിങ്ങള്‍ ഓര്‍ക്കുന്നു. അടുത്ത നിമിഷം, പത്രത്തിന്റെ എഡിറ്റര്‍ക്ക് വാര്‍ത്തയ്ക്കെതിരെ ഒരു കത്തെഴുതാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു. അത്തരത്തില്‍ ഒരു കത്ത് തയാറാക്കുക’.
മേഴ്സി രവിയുടെ മരണ വാര്‍ത്ത വായിച്ചെന്നും മേലില്‍പ്രമുഖര്‍ക്ക് സ്തുതി പാടുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കുമല്ലോ എന്നും എഡിറ്ററോട് ആവശ്യപ്പെടാനും ചോദ്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി എംഎ ബേബിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.