കൃഷ്ണ കൈമള്‍ അന്തരിച്ചു

ഞായര്‍, 30 ഡിസം‌ബര്‍ 2007 (09:55 IST)
കഥകളി സഹിത്യത്തിലെ അതുല്യ പ്രതിഭയായിരുന്ന പ്രഫ. അയ്മനം കൃഷ്ണ കൈമള്‍ (84) നിര്യാതനായി. ശവസംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടു വളപ്പില്‍ നടക്കും.

ശ്രീധര ശര്‍മ്മയുടെയും പാര്‍വതി കുഞ്ഞമ്മയുടെയും മകനായി 1924 ജൂലൈ 24 ന് ആയിരുന്നു ജനനം. ശ്രീധര ശര്‍മ്മയുടെ തന്നെ ശിക്ഷണത്തില്‍ സംസ്കൃതത്തിന്‍റെയും കഥകളിയുടെയും ആദ്യ പാഠങ്ങള്‍ പഠിച്ചു. 1971 ല്‍ ആണ് ആദ്യ ഗ്രന്ഥമായ സംസ്കാര മഞ്ജരി പുറത്തിറങ്ങിയത്. പിന്നീട് മുപ്പതില്‍ അധികം ഗ്രന്ഥങ്ങള്‍ രചിച്ചു. രചനകളില്‍ കഥകളി വിഞ്ജാന കോശം എന്നും അനന്യമായി നിലകൊള്ളുന്നു.

1948 ല്‍ അയ്മനം പി ജോണ്‍ സ്മാരക സ്കൂളില്‍ ആയിരുന്നു കൃഷ്ണ കൈമള്‍ അധ്യാപന ജീവിതം തുടങ്ങിയത്. പിന്നീട്, പന്തളം, ചങ്ങനാശേരി എന്നിവിടങ്ങളിലെ എന്‍ എസ് എസ് കോളജുകളിലും അധ്യാപകനായി. പരേതയായ സരോജനി അമ്മയാണ് ഭാര്യ.


വെബ്ദുനിയ വായിക്കുക