പീഡിതയെ പുരുഷ ഡോക്ടര്‍ പരിശോധിക്കേണ്ട

തിങ്കള്‍, 21 ഏപ്രില്‍ 2014 (13:33 IST)
PRO
മാനഭംഗത്തിനിരയാകുന്ന സ്‌ത്രീകളെ പുരുഷ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതു ബംഗ്ലദേശ്‌ ഹൈക്കോടതി വിലക്കി. മാനഭംഗത്തിന് ഇരയായവര്‍ക്ക് കൂടുതല്‍ അപമാനം തോന്നുന്നത്‌ ഒഴിവാക്കാനാണ് ഈ വിലക്ക്.

മാനഭംഗത്തിന്‌ ഇരയാകുന്നവരെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വനിതാ ഡോക്ടര്‍മാരെ നിയമിക്കണമെന്ന്‌ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഉത്തരവു നടപ്പാക്കിക്കഴിഞ്ഞുവെന്ന്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഇക്കാര്യം ഉറപ്പുവരുത്തണമെന്ന്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ ജനറലിനോടു കോടതി നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക