സാധാരണ കണ്ടു വരുന്ന ഇന്ത്യന്‍ ആനകളില്‍ നിന്നും വ്യത്യസ്ത വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് കല്ലാനകള്‍. ഇത്തരം ആനകള്‍ നില നില്ല്ക്കുന്നുണ്ടോ എന്നകാര്യത്തില്‍ തര്‍ക്കമുണ് .
ശാസ്ത്രജ്ഞര്‍ പറയുന്നത് വലുപ്പം കുറഞ്ഞ കല്ലാനകള്‍ എന്ന കുഞ്ഞ് ആനകള്‍ ഇല്ല എന്ന്. എന്നാല്‍ കാട്ടില്‍ പാര്‍ക്കുന്ന ആദിവാസികള്‍ പറയുന്നു കുഞ്ഞാകള്‍ ഉണ്ട് എന്ന്. 2005ല്‍ സാലി പാലോട് എന്ന ഫൊട്ടൊഗ്രാഫര്‍ ഇവയുടെ പടവും എടുത്തു. പക്ഷെ തര്‍ക്കം തീര്‍ന്നിട്ടില്ല.
സാധാരണയായി ഇന്ത്യന്‍ ആനകളുടെ സംഘത്തില്‍ ഇവ ചേരാറില്ല. മുഖാമുഖം വന്നാല്‍ അവ വേറെ ദിശയില്‍ തിരിഞ്ഞു പോവുകയാണ് പതിവ്.
കാഴ്ചയില്‍ സാധാരണ ഇന്ത്യന്‍ ആനകളുടെ ചെറിയ പതിപ്പാണ് ഇവ. മുന്‍ കാല്‍പ്പാദത്തിന്‍റെ വിസ്തൃതി ഒരു മനുഷ്യന്‍റെ കൈത്തലത്തെക്കാള്‍ വലുതാണ്. പിന്‍ കാല്‍പ്പാദം കുറച്ചു കൂടി ചെറുതാണ്. സാധാരണ ആനകളെപ്പോലെയാണിവ ചിഹ്നം വിളിക്കുന്നത്.
പുല്ലുകള്‍, മുളയുടെ ഇല, കാട്ടില്‍ കാണുന്ന മറ്റ് പച്ചിലകള്‍, മരത്തണ്ടുകള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. നദികളില്‍ മുങ്ങിക്കുളിയും ശരീരത്ത് പൂഴി പൊതിയലും ഇവയ്ക്ക് ശീലമാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും ഇവയ്ക്ക് നിഷ്പ്രയാസമാണ്. 1866 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടത്തില്‍ വരെ ഇവയുടെ പിണ്ഡം കണ്ടെത്തിയിട്ടുണ്ട്.
കല്ലാനകള്‍ സാധാരണ ആനകളുടെ കുട്ടികളാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ കല്ലാനകള്‍ക്ക് സാധാരണ കുട്ടിയാനകളെപ്പോലെ ശരീരത്തില്‍ രോമങ്ങളില്ല. കല്ലാനകളെ കണ്ടെത്തിയ പ്രദേശങ്ങളിലൊന്നും സാധാരണ ആനകള്‍ കാണപ്പെട്ടിരുന്നില്ല.
സാധാരണ ആനകള്‍ കയറാന്‍ പാടുപെടുന്നത്ര ഉയരമുള്ള സ്ഥലങ്ങളിലാണിവ കണ്ടു വരുന്നത്. പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ ആനകളില്‍ കണ്ടുവരുന്ന ചെവിയിലെ മടക്കുകളും തലയുടെ ആകൃതിയും ഇവയില്‍ ശൈശവത്തിലേ കാണപ്പെടുന്നു.
ഈ മേഖലയിലെ അനുഭവസമ്പന്നരായ കാണി വംശജരില്‍ പലരും വലിപ്പത്തിലും സ്വഭാവത്തിലുമുള്ള ഇവയുടെ വ്യത്യാസത്തെക്കുറിച്ച് അറിവുള്ളവരാണ്. ശേഖരിക്കാന്‍ കഴിഞ്ഞ ചിത്രങ്ങളിലെ ആനയ്ക്ക് അഞ്ചടി ഉയരമാണുള്ളത്.
ഈ ഉയരമുള്ള സാധാരണ ഇന്ത്യന്‍ ആനയ്ക്ക് പ്രായപൂര്‍ത്തിയായ ലക്ഷണങ്ങള്‍ കാണില്ല.അതുകൊണ്ടാണ് ഇവ വേരെ ഇനത്തില്‍ പെട്ട ചെറിയ തരം ആനകണാണ് വെന്നു വിസ്വസിക്കുന്നത്.