ചാറ്റ് റൂമൊരുക്കി ഓണ്‍ലൈന്‍ പെണ്‍‌വാണിഭം

വ്യാഴം, 27 മെയ് 2010 (16:16 IST)
PRO
PRO
ചൈനയിലെ ഒരു അധ്യാപകനെ മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ആഴ്ചയാണ് കോളേജ് അധ്യാപകനെ തടവിന് ശിക്ഷിച്ചതായി ചൈനീസ് കോടതി പ്രഖ്യാപിച്ചത്. അന്നു മുതല്‍ ചൈനയില്‍ ഈ വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബുദ്ധിജീവികളും, എഴുത്തുകാരും മാധ്യപ്രവര്‍ത്തകരുമൊക്കെ ചര്‍ച്ച ചെയ്യുന്നത് ഇത് തന്നെയാണ്...

എന്താണ് ചൈനയിലെ ഇന്നത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം? അത് മറ്റൊന്നുമല്ല, സെക്സ് പാര്‍ട്ടികള്‍ തന്നെ. ഓണ്‍ലൈന്‍ വഴി പെ‌ണ്‍‌വാണിഭം നടത്തിയതിന്റെ പേരിലാണ് അധ്യാപകന് ശിക്ഷ ലഭിച്ചത്. ഓണ്‍ലൈന്‍ ചാറ്റ് റൂം ഉപയോഗിച്ച് സ്ത്രീകളെ സംഘടിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുക്കൊടുത്തു. എന്നാല്‍, ചൈനയില്‍ സെക്സ് പാര്‍ട്ടികള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. ആധുനിക ലോകത്തും ചൈനയില്‍ സെക്സ്വല്‍ ഫ്രീഡമില്ലെന്നതാണ് വസ്തുത.

ഇതോടെയാണ് സംഘം ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് കോളേജ് അധ്യാപകനെ അറസ്റ്റ്ചെയ്തത് ചൈനയില്‍ ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ആളുകള്‍ക്ക് ഓണ്‍‌ലൈനിലൂടെ സംവദിക്കാനും തുടര്‍ന്ന് സംഘമായുള്ള ലൈംഗിക പാര്‍ട്ടിയില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവസരമൊരുക്കുന്ന ക്ലബില്‍ നിന്നാണ് അമ്പത്തിമൂന്നുകാരനായ മാ യോഹായ് എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ മറ്റു 21 പേരെയും ക്ലബില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു.

ചൈനയില്‍ കുടുംബാസൂത്രണ പദ്ധതികള്‍ ത്വരിതഗതിയില്‍ മുന്നേറുകയാണ്. ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടിയെന്ന പദ്ധതി നടപ്പിലാ‍ക്കാന്‍ വേണ്ടി ചൈനയില്‍ ലൈംഗികതയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചൈനീസ് നെറ്റ് ലോകത്ത് നിന്ന് അശ്ലീല, സെക്സ് വീഡിയോകള്‍, ചിത്രങ്ങള്‍, ഉള്ളടക്കങ്ങള്‍ എല്ലാം നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വഴി കൂട്ടുചേര്‍ന്ന് സെക്സിനെ പ്രോത്സാഹിപ്പിച്ച അധ്യാപകനെയും സംഘത്തെയും തടവിലിടാന്‍ കോടതി തീരുമാനിച്ചത്.

അടുത്ത പേജില്‍, ചൈനയില്‍ സെക്സ് സ്വാതന്ത്ര്യമില്ല

PRO
PRO
ഓണ്‍ലൈന്‍ ലോകത്തെ വര്‍ഷങ്ങളായുള്ള പരിചയം ഉപയോഗിച്ചാണ് അധ്യാപകന്‍ ചാറ്റിംഗ് വഴി പെ‌ണ്‍‌വാണിഭം നടത്തിയിരുന്നത്. വൈഫ് സ്‌വാപ്പേര്‍സ് എന്ന ചാറ്റ് റൂമും ഇതിനായി തയ്യാറാക്കിയിരുന്നു. പ്രായപൂര്‍ത്തിയായ സ്ത്രീകളെ ചാറ്റിംഗ് വഴി സംഘടിപ്പിച്ച് ബാറുകള്‍, റെസ്റ്റോറന്റുകള്‍ സ്ഥലങ്ങളില്‍ എത്തിച്ചുക്കൊടുക്കും. സെക്സ് പാര്‍ട്ടികള്‍ക്കായി അദ്ദേഹത്തിന്റെ വീടും ഉപയോഗിച്ചു.

ആദ്യ കാലങ്ങളില്‍ ചാറ്റ് ചര്‍ച്ചകളും ആശയവിനിമയങ്ങളും നല്ല നിലയ്ക്കാണ് നീങ്ങിയിരുന്നത്. പക്ഷേ, എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് സെക്സ് കാര്യങ്ങളായിരുന്നു, വൈവാഹിക പ്രശ്നങ്ങള്‍ ഇല്ലാത്തവരായി ആരെയും ചാറ്റില്‍ കണ്ടില്ല. ഇതോടെ ഇദ്ദേഹവും ഈ വഴിക്ക് നീങ്ങിതുടങ്ങി. രണ്ട് തവണ കല്യാണം കഴിച്ചിട്ടുള്ള മാ ഇപ്പോള്‍ തനിച്ചാണ് ജീവിക്കുന്നത്. ഇതോടെ മാനസിക പിരിമുറുക്കത്തിലായ അധ്യാപകന്‍ അശ്ലീല ചര്‍ച്ചകള്‍ക്കായി ഓണ്‍ലൈന്‍ ഫോറങ്ങളും തുടങ്ങി. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഫോറത്തിലൂടെ 190 അംഗങ്ങളെയും ഇദ്ദേഹം നേടിയെടുത്തു. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സെക്സ് പാര്‍ട്ടികള്‍ നടത്തിയിരുന്നത്.

സംഘം ചേര്‍ന്നുള്ള സ്വതന്ത്ര ലൈംഗികതയെ ചൈനീസ് നിയമങ്ങള്‍ അംഗീകരിക്കുന്നില്ല. അതേസമയം മായ്ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ പൊതുതാല്‍‌പര്യത്തിന് വിരുദ്ധമാണെന്ന വാദഗതികള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതെന്ന് മാ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹേതര ബന്ധവും വേശ്യാവൃത്തിയും നടക്കുന്ന ഒരു നാട്ടില്‍ സ്വകാര്യ സ്ഥലത്തുള്ള ലൈംഗിക വേഴ്ചകള്‍ നിരോധിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ചൈനീസ് സര്‍ക്കാര്‍ ബെഡ് റൂമില്‍ നിന്ന് പുറത്തുകടക്കണമെന്ന ആവശ്യം രാജ്യത്തിന്‍റെ മിക്കയിടങ്ങളിലും ശക്തമാണ്.

മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തില്‍ താന്‍ ഒന്നും ചെയ്തില്ലെന്നും താന്‍ മറ്റാരെയും ഇതിനായി ഇര്‍ബന്ധിച്ചിട്ടില്ലെന്നും നാന്‍‌ജിംഗ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ കൂടിയായ മാ വിശദീകരിച്ചു. 2003 ലാണ് തന്‍റെ വിവാഹ ബന്ധം പരാജയപ്പെട്ടതോടെ മാ സ്വിംഗേഴ്സ് ക്ലബില്‍ ചേര്‍ന്നത്. അദ്ദേഹം ചാറ്റ് റൂമുകളില്‍ ചേരുകയും സ്വന്തമായി ഓണ്‍‌ലൈന്‍ ഗ്രൂപ്പ് സൃഷ്ടിക്കുകയും ചെയ്തു. നിരവധി സ്ത്രീകളടക്കം 200 അംഗങ്ങള്‍ ഉടന്‍ തന്നെ ഗ്രൂപ്പില്‍ അംഗങ്ങളായി. എട്ട് സ്ത്രീകളടക്കം 14 പുരുഷന്മാരാണ് മായോടൊപ്പം അറസ്റ്റിലായത്.

തലമുറകള്‍ക്ക് മുമ്പ് പൊതുസ്ഥലത്ത് ചുംബിക്കുന്നത് പോലും അപൂര്‍വമായിരുന്ന ചൈനയില്‍ ഇന്ന് 60 മുതല്‍ 70 ശതമാനം വരെ ആളുകളും വിവാഹേതര ലംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. എണ്‍പതുകളുടെ ആദ്യം ഒരു സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ഒരു സ്ത്രീയെ മരണശിക്ഷയ്ക്ക് വിധിച്ച രാജ്യമാണ് ചൈന.

എന്നാല്‍, തുടര്‍ന്നിങ്ങോട്ട് ലൈംഗികതയോടുള്ള രാജ്യത്തിന്‍റെ സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോഴത്തെ നടപടികള്‍ രാജ്യത്തെ വീണ്ടും പിറകോട്ടടിച്ചതായാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം മായ്ക്കെതിരായുള്ള നിയമനടപടികളെ സ്വാഗതം ചെയ്യുന്നവരും കുറവല്ല. രാജ്യത്തെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നാണ് അവര്‍ വാദിക്കുന്നത്.

വെബ്ദുനിയ വായിക്കുക