ചാറ്റിംഗ് രാത്രിയിലെ സെക്സ് റൂമുകള്‍

ബുധന്‍, 12 മെയ് 2010 (19:51 IST)
PRO
PRO
സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ഈ റൂമുകളെല്ലാം സജീവമാകും. ആട്ടവും പാട്ടും അശ്ലീലവും മദ്യവും തെറിവിളിയുമായി കൂത്താടാന്‍ നിരവധി പേര്‍ ഇവിടെയെത്തും. രാത്രിയുടെ ഇരുട്ടിന് കട്ടികൂടുന്നതോടെ തെറിവിളികളും അശ്ലീലവും വര്‍ധിച്ചുകൊണ്ടേയിരിക്കും. രാത്രി വൈകുന്നതോടെ ഇത്തരം മുറികളില്‍ എത്തുന്ന പെണ്‍, ആണ്‍ സുഹൃത്തുക്കളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കും. മിക്ക മുറികളിലും കൂടുതല്‍ ആളുകളെ കയറ്റാന്‍ കഴിയാതെ റൂം നടത്തിപ്പുക്കാര്‍ ബുദ്ധിമുട്ടും...

അതെ, പറഞ്ഞുവരുന്നത് ചാറ്റിംഗ് റൂമുകളെ കുറിച്ചാണ്, രാത്രികളില്‍ സജീവമാകുന്ന തെറിവിളികളുടെ ചാറ്റിംഗ് റൂമുകള്‍. അശ്ലീലമെന്ന മയക്കുമരുന്നിന് അടിപ്പെട്ടവരുടെ കൂത്താട്ടം നേരം പുലരുവോളം അതാത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചാറ്റിംഗ് റൂമുകളില്‍ തുടരും. കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്ന് രാത്രിയുടെ മറവില്‍ നഗ്നതകള്‍ നെറ്റ് ലോകത്ത് തുറന്നിടും.
PRO
PRO


പോപ്പ് സംഗീതവും സെക്സി നൃത്തങ്ങളും വെബ് കാമിലൂടെ ഒഴുക്കിയെത്തുന്ന രാത്രികള്‍ക്കായി കാത്തിരിക്കുന്നവര്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക ചാറ്റിംഗ് മുറികളിലും ഉച്ചത്തില്‍ സംഗീതമുണ്ടാകും. നഗ്ന ചാറ്റിംഗുകള്‍ക്കും തെറിവിളികള്‍ക്കും ഇത്തരം സംഗീതം കൊഴുപ്പേകുമത്രേ.

ഇത്തരം ചാറ്റിംഗ് മുറികളില്‍ കയറുന്നതോടെ ഉടന്‍ സന്ദേശമെത്തും, ‘ആര്‍ യു റിയലി ഹോട്ട്? ഷോ മി!’. അതേ, എല്ലാവര്‍ക്കും വേണ്ടത് ഇതുതന്നെയാണ്. അഭിസംബോധനയ്ക്ക് ശേഷം അടുത്തത് സെക്സ് ചോദ്യങ്ങളായിരിക്കും. ഇതിനെല്ലാം മറുപടി നല്‍കാന്‍ തയ്യാറായാല്‍ നേരം പുലരുന്നത് വരെ ലൈംഗിക ലോകത്ത് കറങ്ങിനടക്കാം.

അടുത്ത പേജില്‍, മൊബൈല്‍ റീചാര്‍ജും നഗ്നതയും

PRO
PRO
വെബ്കാമിനു മുന്നില്‍ തുണിയുരിയാന്‍ തയ്യാറാകുന്ന നിരവധി പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വിവിധ ചാറ്റിംഗ് റൂമുകളില്‍ കാണാനാകും. ചാറ്റിംഗിന്റെ വേഗതയ്ക്ക് അനുസരിച്ച് നഗ്നതയുടെ സാധ്യതകളും വര്‍ധിക്കും. മെട്രോപൊളിറ്റന്‍ സിറ്റികളില്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ ഒരു വിഭാഗം രാത്രി ഏറെ വൈകിയും ലാപിന് മുന്നിലിരിക്കുന്നവരാണ്.

പലരെയും കെണിയില്‍ ചാടിക്കാനായി വിവിധ വിദ്യകളുമായാണ് ഇവര്‍ വെബ്കാമില്‍ പ്രത്യക്ഷപ്പെടുക. മിക്ക പെണ്‍കുട്ടികളും അല്പ വസ്ത്രങ്ങളുമായി ചാറ്റിംഗിനെത്തുന്നു. തങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വലിയൊരു തുക റീചാര്‍ജ് ചെയ്തു തന്നാല്‍ കൂടുതല്‍ നഗ്നത നല്‍കാമെന്ന വാഗ്ദാനങ്ങളുമായി എത്തുന്ന പെണ്‍കുട്ടികളും കുറവല്ല.

ഇതിന് തയ്യാറല്ല എന്ന സന്ദേശമാണ് നിങ്ങള്‍ തിരിച്ചു നല്‍കുന്നതെങ്കില്‍ പെട്ടെന്ന് തന്നെ വെബ്കാം വിന്‍ഡോ മറഞ്ഞിരിക്കും. ഉടന്‍ അവളുടെ മറുപടി ഇങ്ങനെയും; ‘സൌജന്യമാ‍യി ഒന്നുമില്ല, വിലപ്പെട്ടത് നഷ്ടമായില്ലേ?’. അതേ, ഇത്തരം നഗ്നത വേണ്ടെന്ന് പറയുന്നവര്‍ ചുരുക്കമായിരിക്കും. രാത്രിയുടെ ഇരുട്ടില്‍ മദ്യലഹരിയില്‍ അവള്‍ ആവശ്യപ്പെടുന്നതെല്ലാം വാരിക്കോരി നല്‍കുന്നവര്‍ കുറവല്ല; പകരം തുറന്ന നഗ്നതയുടെ രൂപം നേരം പുലരുവോളം വെബ്കാമിലുണ്ടാകും.

പക്ഷേ ഇതെല്ലാം പഴയ വിദ്യകളാണ്. പുത്തന്‍ ലോകത്ത് തട്ടിപ്പുകളുടെ സ്വഭാവം ആകെ മാറിയിരിക്കുന്നു. പാല്‍‌ടാല്‍ക് എന്ന സൈറ്റിലെ ചാറ്റിംഗ് റൂമുകളില്‍ അശ്ലീലത്തിന്റെ കുത്തൊഴുക്കാണ്. പല പെണ്‍കുട്ടികളും ഈ മേഖലയില്‍ പ്രൊഫഷണല്‍ രീതിയിലാണ് തട്ടിപ്പുകള്‍ നടത്തുന്നതത്രേ.

പാല്‍ടാകിലെ ‘ഹോട്ട് ടോപ് ഗേള്‍’ റൂം അശ്ലീലതയുടെ പര്യായമാണ്. കേരളത്തിലെ മിക്ക നെറ്റ് ഉപയോക്താക്കള്‍ക്കും പാല്‍ടാകിനെ കുറിച്ച് നന്നായറിയാം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചാറ്റ് റൂം പ്രേമികള്‍ പാല്‍ടാകിന് അടിപ്പെട്ടു കഴിഞ്ഞു. മറ്റു ചാറ്റിംഗ് റൂമുകളില്‍ വന്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുമ്പോള്‍ പാല്‍ടാല്‍ക് സെക്സ് ആസ്വാദകര്‍ക്ക് തുറന്നിട്ടിരിക്കുകയാണ്.

അടുത്ത പേജില്‍, നഗ്നത കാണാന്‍ പാല്‍ടാക് വേണം

PRO
PRO
രാത്രി പകുതിയായാല്‍ ഇത്തരം ഓണ്‍ലൈന്‍ ലോകത്തെ ചാറ്റിംഗ് റൂമുകള്‍ ചൂടന്‍ പെണ്‍കുട്ടികള്‍ കയ്യിലെടുക്കുന്നു. തെറിവിളികളുമായി കടന്നെത്തുന്ന ആണ്‍കുട്ടികളെ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകുന്നു. ഓരോ റൂമിലും ചുരുങ്ങിയത് നൂറോളം അംഗങ്ങള്‍ ഉണ്ടാകും. ഇവരില്‍ പലരും വര്‍ഷങ്ങളോളം പരിചയമുള്ളവരുമാണ്.

ഹോട്ട് ടോപ് ഗേള്‍ റൂമിലെ ഒരു ദിവസത്തെ കുറിച്ച് ഒരാള്‍ വിവരിക്കുന്നത് ശ്രദ്ധിക്കുക - രാത്രി 11.30നാണ് റൂമില്‍ കയറിയത്. എവിടെയും തെറിവിളികളും സംഗീതവും മാത്രമായിരുന്നു. തെരഞ്ഞെടുത്ത ഒരു പെണ്‍സുഹൃത്തിന് റെഡ് റോസ് ചാറ്റിംഗ് വഴി കൈമാറി. ഉടന്‍ തന്നെ അവളുടെ വെബ്കാം ഓപ്പണായി. സുന്ദരിയായ ഒരു പെണ്‍കുട്ടി ബെഡില്‍ കിടക്കുന്നു. കറുത്ത ബ്രാ ധരിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ നോട്ടവും ഭാവവും അശ്ലീലം തന്നെ.
PRO
PRO


ചാറ്റിംഗ് തുടരുന്നതിന് അനുസരിച്ച് വസ്ത്രങ്ങള്‍ അവള്‍ അഴിച്ചുമാറ്റുന്നുണ്ടായിരുന്നു. ഇതിനിടയില്‍ വിവിധ സംഗീതങ്ങളും അവള്‍ മാറ്റി മാറ്റി വയ്ക്കുന്നുണ്ടായിരുന്നു. ഇതിനിടെ എന്തൊക്കെയോ പാനീയങ്ങള്‍ അവള്‍ നുണയുന്നത് കാണാമായിരുന്നു. പിന്നാലെ അവളുടെ റൂമിലേക്ക് നാലഞ്ച് പെണ്‍കുട്ടികള്‍ എത്തി. അവര്‍ ഡാന്‍സും തുടങ്ങി. എല്ലാം വെബ്കാം വഴി കാണാമായിരുന്നു.

ഇവിടെ നിന്ന് മടങ്ങി മറ്റു വെബ്കാമുകള്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഇതിലും മോശം ദൃശ്യങ്ങളാണ് കാണാനായത്. വിയറ്റ്നാമിലെ നെറ്റ് ഉപയോക്താക്കളുടെ ജനപ്രിയ ചാറ്റിംഗ് പ്ലാറ്റ്ഫോമാണ് പാല്‍ടാക്. യാഹൂ മെസഞ്ചറിന് സമാനമായ സേവനം തന്നെയാണ് പാല്‍ടാകും നല്‍കുന്നത്. വിയറ്റ്നാമുകാര്‍ക്കായി പാല്‍ടാകില്‍ ഡസന്‍ കണക്കിന് ചാറ്റ് റൂമുകളുണ്ട്. അശ്ലീല ചാറ്റിംഗിന്റെ സാമ്രാജ്യമെന്ന് അറിയപ്പെടുന്ന രാജ്യം കൂടിയാണ് വിയറ്റ്നാം.

വെബ്ദുനിയ വായിക്കുക