വിപണി നേട്ടത്തില്‍

ബുധന്‍, 2 ജൂണ്‍ 2010 (18:00 IST)
PRO
ആഭ്യന്തര ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 199.28 പോയിന്‍റും നിഫ്റ്റി 57.70 പോയിന്‍റും ഉയരത്തിലാണ്. ടെലികോം, ഓട്ടോ, റിയാല്‍റ്റി സൂചികകളാണ് വിപണിയെ മുന്നോട്ടു നയിച്ചത്.

5027.90 പോയിന്‍റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ സൂചിക 5031.20 പോയിന്‍റ് വരെ ഉയര്‍ന്നിരുന്നു. 4967.05 പോയിന്‍റാണ് സെന്‍സെക്സില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വ്യാപാരനില. സെന്‍സെക്സില്‍ 16771.31 പോയിന്‍റാണ് ക്ലോസിംഗ് നില. 16774.15 പോയിന്‍റ് വരെ സൂചിക ഉയര്‍ന്നിരുന്നു.

ഓട്ടോ ഇന്‍ഡെക്സ് 1.74 ശതമാനവും റിയാല്‍റ്റി ഇന്‍ഡെക്സ് 1.33 ശതമാനവും ക്യാപിറ്റല്‍ ഗുഡ്സ് ഇന്‍ഡെക്സ് 1.14 ശതമാനവും മുന്നേറി. എത്തിസലാത്ത് ഓഹരിപങ്കാളിത്തം നേടുമെന്ന വാര്‍ത്തയെ തുടര്‍ന്ന് റിലയ്ന്‍സ് കമ്മ്യൂണിക്കേഷന്‍സ് 12.32 ശതമാനമാണ് ഉയര്‍ന്നത്. ഐഡിയ ഓഹരിവില 10.10 ശതമാ‍നവും ഭാരതി എയര്‍ടെല്‍ ഓഹരിവില 5.21 ശതമാനവും ഉയര്‍ന്നു. റിലയ്ന്‍സ് ഇന്‍ഫാസ്ട്രക്ചര്‍ ഓഹരി വില 4.29 ശതമാനമാണ് ഉയര്‍ന്നത്.

ബി‌എസ്‌ഇ മിഡ്ക്യാപ് സൂചിക 0.85 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.79 ശതമാനവും മുന്നേറി.

വെബ്ദുനിയ വായിക്കുക