ആഭ്യന്തര വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ആഭ്യന്തര വിപണികളിലെല്ലാം നേരിയ മുന്നേറ്റം പ്രകടമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 74.97 പോയിന്റ് നേട്ടത്തോടെ 16,938 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ നേരിയ മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ വിപണികള്‍ ഒരിക്കല്‍ താഴോട്ടു പോയിരുന്നു.
സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 19 പോയിന്റ് മുന്നേറ്റം നടത്തി 5,0888.8 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ഓട്ടോ, ഹെല്‍ത്ത്കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒ എന്‍ ജി സി, ഭെല്‍, ഹീറോഹോണ്ട, എസ് ബി ഐ, വിപ്രോ, ടാറ്റാ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ജയപ്രകാശ് അസോസിയേറ്റ്സ്, ടി സി എസ്, ഡി എല്‍ എഫ്, ഹിന്‍ഡാല്‍കോ ഓഹരികള്‍ താഴോട്ടുപോയി.