റിം ബ്ലാക്ബെറി ബോള്‍ഡിന് 31,990 രൂപ
തിങ്കള്‍, 31 മെയ് 2010 (12:44 IST)
റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) 3-ജി എനേബിള്‍ഡ് ബ്ലാക്ബെറി ബോള്‍ഡ് 9700 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 31, 990 രൂപയാണ് ഇന്ത്യയിലെ വില.
എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ഐഡിയ, എംടിഎന്‍എല്‍, റിലയന്‍സ്, വൊഡഫോണ്‍, എയര്‍സെല്‍, ടാറ്റ, ലൂപ് മൊബൈല്‍ എന്നീ ടെലികോം സേവനദാദക്കള് ഉപയോക്താക്കള്‍ക്ക് ബ്ലാക്ബെറി ബോള്‍ഡ് 9700 സ്മാര്‍ട്ട് ഫോണുകളും ലഭ്യമാക്കും. ഈ മോഡലിന് ബ്ലാക്ബെറി ബോള്‍ഡ് 9000 നെക്കാള്‍ കൂടുതല്‍ സവിശേഷതകളുണ്ട്.
480X360 റസല്യൂഷന്‍, 2.44 ഇഞ്ച് ഡിസ്പ്ലേ, ഫ്ലാഷ് മെമ്മറി, 3.2 മെഗാപിക്സല്‍ ക്യാമറ, എന്നിവയുള്ള പുതു മോഡലിന് 120 ഗ്രാം ഭാരമുണ്ടായിരിക്കും. വെളുത്ത നിറത്തിലാണ് ബ്ലാക്ബെറി ബോള്‍ഡ് 9700 ഇന്ത്യയിലെത്തിയിരിക്കുന്നത്.