ബ്രിട്ടാനിയ അറ്റാദായം ഇടിഞ്ഞു

വെള്ളി, 28 മെയ് 2010 (09:56 IST)
രാജ്യത്തെ ഏറ്റവും വലിയ ബിസ്കറ്റ് നിര്‍മാണ കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് 2009-10 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. അറ്റാദായത്തില്‍ 35.42 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനി നേരിട്ടത്.

2010 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 116.5 കോടി രൂപയാണ് ബ്രിട്ടാനിയയുടെ അറ്റാദായം. അതേസമയം മൊത്തം വില്‍‌പന 9.3 ശതമാനം ഉയര്‍ന്ന് 3,401.40 കോടി രൂപയായി. പലിശയിതര, നികുതിയിതര വരുമാനത്തില്‍ 31.62 ശതമാ‍നത്തിന്‍റെ ഇടിവ് നേരിട്ടു. 121.45 കോടി രൂപയാണ് പലിശയിതര വരുമാനം.

അവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നതും വര്‍ദ്ധിച്ച ബ്രാന്‍ഡ് നിക്ഷേപവും വിപരീത ഫലം ചെയ്തതായി കമ്പനി വിലയിരുത്തി. മുംബൈ ഓഹരി വിപണിയില്‍ ബ്രിട്ടാനിയ ഓഹരികള്‍ കഴിഞ്ഞ ദിവസം 1.33 ശതമാ‍നം വില ഉയര്‍ന്ന് 1,690 രൂപയ്ക്കാണ് വ്യാപാരം നടന്നത്.

വെബ്ദുനിയ വായിക്കുക