ആഢംബരപ്രിയര്‍ക്കായി മദ്യരാജാവ് വിജയ് മല്യ പുതിയ ഫ്ലാറ്റ് കെട്ടിപ്പടുക്കുന്നു. ബാംഗ്ലൂരിന്റെ ഹൃദയഭാഗത്ത് വിറ്റല്‍ മല്യ റോഡിലാണ് 1,500 കോടി രൂപ മുതല്‍ മുടക്കി മല്യ ഫ്ലാറ്റ് കെട്ടിപ്പടുക്കാന്‍ തയ്യാറെടുക്കുന്നത്. ഫ്ലാറ്റുകള്‍ക്ക് 15 കോടി മുതല്‍ 20 കോടി വരെ വില വരുമെന്നാണ് നിര്‍മ്മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ബാംഗ്ലൂരിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചരിത്രത്തില്‍ ഫ്ലാറ്റിന് നല്‍കേണ്ടി വരുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരിക്കും ഇത്. അഞ്ച് ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ എഴുപത്തിയഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ കെട്ടിപ്പടുക്കാനാണ് മല്യ പദ്ധതിയിടുന്നത്. 6000 മുതല്‍ 7000 സ്ക്വയര്‍ ഫീറ്റ് വരെ വരുന്ന അപ്പാര്ട്ട്മെന്റുകളാകും നിര്‍മ്മിക്കുക.
റസിഡന്റ്സ് അറ്റ് യുബി സിറ്റി എന്നാണ് ഫ്ലാറ്റിന് പേരിട്ടിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് 70,000 സ്ക്വയര്‍ ഫീറ്റ് മുതല്‍ 80,000 സ്ക്വയര്‍ ഫീറ്റ് വരെ വരുന്ന മറ്റൊരു ആഢംബര ഭവനം സ്വന്തം ആവശ്യങ്ങള്‍ക്കായും മല്യ നിര്‍മ്മിക്കുന്നുണ്ട്.