ഇനി ഡ്രൈവിങ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു

ബുധന്‍, 13 ജൂണ്‍ 2018 (15:07 IST)
ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. മൊബൈൽ നമ്പറുകൾ, ബാങ്ക് അക്കുണ്ടുകൾ എന്നിവ ആധാറുമായി ബധിപ്പിക്കുന്നതിൽ സുപ്രീം കോടതിയുടെ വിലക്ക് നിലനിൽക്കുന്നതിനിടെയാണ് ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
 
ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ വാര്‍ത്താ വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. അപകടമുണ്ടാക്കി കടന്നു കളയുന്ന വാഹനങ്ങളെ പിടികൂടാനാണ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. 
 
രാജ്യത്താകമാനമുള്ള കള്ള ലൈസൻസുകൾ പിടികൂടാനും. മറ്റുള്ളവരുടെ ലൈസൻസുമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും ഇതുവഴി തടയാനാകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിയെ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍