ക്ലൈമാക്‌സ് പ്രവചനക്കാരെയെല്ലാം വിഡ്‌ഢികളാക്കി ‘ട്വന്‍റി20’ വിജയകരമായി അവതരിച്ചു.
പോസ്‌റ്ററിന്‍റെ പേരില്‍ സിനിമയോട് നിസ്സഹരണം പ്രഖ്യാപിച്ച ലാല്‍ ആരാധകര്‍ക്കും ഇനി ഒരു പക്ഷേ മനംമാറ്റം ഉണ്ടായേക്കും.
ഒരു ‘ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍’ എന്ന നിലിയല്‍ ‘അമ്മ‘യുടെ ‘ട്വന്‍റി20’ വിജയം വരിക്കും എന്നാണ് സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങുന്നവരുടെ അഭിപ്രായം.
ട്വന്‍റി20യുടെ പ്രമേയമായി സൈബര്‍ ലോകത്തിലൂടെ പ്രചരിച്ചിരുന്ന കഥ തെറ്റാണെന്നതാണ് ഏറ്റവും പ്രധാന സവിശേഷത. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെടുമെന്നായിരുന്നു പ്രചരണം. എന്നാല്‍ സിനിമയില്‍ കൊല്ലപ്പെടുന്നത് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രമാണ്!
PRO
PRO
സിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ആരാധകര്‍ ആഗ്രഹിക്കും പോലെ തന്നെ തുല്യ പ്രാധാന്യമാണെങ്കിലും ഇടവേളവരെ നേരിയ മുന്‍തൂക്കം മമ്മൂട്ടികാണ്.
സിനിമയുടെ തുടക്കം മുതല്‍ സ്യൂട്ടും കോട്ടുമിട്ട് സ്‌റ്റൈലായി മമ്മൂട്ടി ഉണ്ടെങ്കില്‍ അരമണിക്കൂറിന് ശേഷമാണ് ലാല്‍ വരുന്നത് അതും ജയില്‍ പുള്ളിയായി.
“എന്നെ രക്ഷിക്കണം സാറേ ”എന്നതാണ് ലാല്‍ കരഞ്ഞുകൊണ്ട് മമ്മൂട്ടിയോട് പറയുന്ന ആദ്യഡയലോഗ്. എന്നാല്‍ ഇതിനെല്ലാം ലാല്‍ പിന്നീട് പകരം വീട്ടുന്നുണ്ട്.
ദിലീപ് കുറച്ച് സമയം മാത്രമേ രംഗത്ത് എത്തുന്നുള്ളു എങ്കിലും ഉള്ള സമയം രസകരമാക്കുന്നുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ, നയന്‍ എന്നിവര്‍ പാട്ടു രംഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്നതേയുള്ളു.
മമ്മൂട്ടിയുടെ ഫ്ലക്‌സ് ബോര്‍ഡുകളുമായി ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകര്‍ സിനിമയെ സ്വീകരിക്കുന്നത്. ലാല്‍ ആരാധകര്‍ ആദ്യ ദിവസം തിയേറ്ററില്‍ നിന്ന് വിട്ടു നില്‍ക്കുകായാണ്.
ആദ്യ മൂന്ന് ദിവസം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതിനെതിരെ കലഭാവന്‍ മണി, പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനുകളും നിസഹരണം പ്രഖ്യാപിച്ചിട്ടുണ്ട്