കര്‍ക്കടകം
ഈ രാശിക്കാര്‍ക്ക് പ്രശസ്തിയും ധനസഹായവും കൈവരുന്ന മികച്ച വര്‍ഷമാണിത്. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്‌നേഹവും സഹകരണവും വര്‍ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. താമസ സ്ഥലം മാറുന്നതിനെ കുറിച്ച് ആലോചിക്കും. പ്രയാസമേറിയ പല കാര്യങ്ങളും അനായാസേന ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യം ഉത്തമമായിരിക്കും. വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം സഹോദരങ്ങളുടെ സഹായം ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. ഗൃഹത്തില്‍ അസാധാരണമായ വിധത്തിലുള്ള സന്തോഷം കളിയാടും. അയല്‍ക്കാരും ബന്ധുക്കളും സ്നേഹിക്കും.