വാരഫലം

കുംഭം
ഈ രാശിക്കാര്‍ക്ക് ആരോഗ്യപരമായി മികച്ച വര്‍ഷമാണിത്. വീട്‌, വാഹനം തുടങ്ങിയവയില്‍ അമിതമായ ചെലവുണ്ടാകാതെ സൂക്ഷിക്കുക. അവധിക്കാല ഉല്ലാസത്തിന് പോകാന്‍ സാധ്യതയുണ്ട്‌. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അനാവശ്യമായ ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്‌. അപവാദങ്ങള്‍ കേള്‍ക്കാന്‍ സാധ്യത. ആരോഗ്യ നില മെച്ചം. ഉറക്കമില്ലായ്മ ഉണ്ടാകും. ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. വ്യാപാരത്തില്‍ ജാ‍ഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട്‌ നീരസം പാടില്ല. ചുറ്റുപാടുകള്‍ പൊതുവേ നന്ന്‌. സുഹൃത്തുക്കളും ബന്ധുക്കളും സഹകരിക്കും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ കുറയും.