കുംഭം
ഈ രാശിക്കാര്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വര്‍ഷമാണിത്. സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളും.കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്‌തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്‌നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും. വാഹന പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പലജോലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്‌ട്രോണിക് സാധനങ്ങളും വാങ്ങും. ആര്‍ക്കും തന്നെ ജാമ്യം നില്‍ക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത് .