വാരഫലം

ധനു
കലാ മത്സരങ്ങളില്‍ വിജയമുണ്ടാകും. അകാരണമായ ഭയം മാറും. രാഷ്‌ട്രീയരംഗത്ത്‌ ശത്രുക്കള്‍ വര്‍ദ്ധിക്കും. വിദ്യാസംബന്‌ധമായ തടസ്സം വര്‍ദ്ധിക്കും. നല്ല സുഹൃത്തുക്കളെ കിട്ടും. സാഹിത്യരംഗത്ത്‌ പ്രമുഖരുടെ അംഗീകാരം ലഭിക്കും. ദാമ്പത്യകലഹം കെട്ടടങ്ങും. സന്താനഭാഗ്യം ഉണ്ടാകും. പ്രേമബന്‌ധം ശക്തമാകും. തൊഴില്‍രംഗത്ത്‌ സ്ഥിരഭാവവും ഉന്നതിയും ദൃശ്യമാകും. രാഷ്‌ട്രീയത്തില്‍ വിവാദങ്ങള്‍ക്ക്‌ യോഗം. ഭൂമിസംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. ദീര്‍ഘകാല പ്രയത്‌നം ഫലപ്രദമാകും.