വാരഫലം

വൃശ്ചികം
പൊതുവേ നല്ല വാരമാണിത്‌. വ്യാപാരത്തില്‍ കടം കൊടുക്കലും വാങ്ങലും കൂടുതലാകും. ഏവരുടെയും സഹകരണം ലഭിക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. ജോ‍ലിഭാരം കൂടുമെങ്കിലും ഏതുതരത്തിലും ജോ‍ലി ചെയ്‌തുതീര്‍ക്കും. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.