വാരഫലം

കര്‍ക്കടകം
സഹോദരങ്ങളില്‍നിന്ന്‌ സഹായം ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം ഉണ്ടാവാന്‍ സാധ്യത. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്‌ ബന്ധം സ്ഥാപിക്കാന്‍ കഴിയും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം കാണുന്നുണ്ട്‌. മുടങ്ങി കിടന്ന വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി ഉണ്ടാകുന്നതാണ്‌. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌.