വാരഫലം

ഇടവം
സുഹൃത്തുക്കളില്‍നിന്ന്‌ പ്രതികൂല പെരുമാറ്റം ഉണ്ടാകും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വിദേശയാത്രയില്‍ തടസ്സം. രാഷ്‌ട്രീയരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രേമബന്‌ധം ദൃഢമാകും. ആത്‌മീയമേഖലയില്‍ പുരോഗതി. സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരുമായി കലഹസാധ്യത. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കുകള്‍ ഉപയോഗിക്കുക ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.