വാരഫലം

മീനം
എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും. പ്രശ്‌നങ്ങള്‍ തീര്‍ന്നുകിട്ടും. ചെലവുകളെ സമര്‍ത്ഥമായി നിയന്ത്രിക്കും. കുടുംബത്തില്‍ സാധാരണ രീതിയിലുള്ള സന്തോഷം കളിയാടും. ദമ്പതികള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യുന്നത്‌ നല്ലത്‌. സന്താനങ്ങളാല്‍ സന്തോഷം കൈവരും. സഹോദര സഹായം ലഭിക്കും. 27, 30 തീയതികളില്‍ ഏര്‍പ്പെടുന്ന എല്ലാകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കുക. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന്‌ വേണ്ട കാര്യങ്ങള്‍ ചെയ്യും.ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.