വാരഫലം

മേടം
മാതാപിതാക്കളുടെ ആരോഗ്യനില തൃപ്‌തികരമല്ല. സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട്‌ സ്‌നേഹപൂര്‍വം പെരുമാറുക കുടുംബാംഗങ്ങളുമായി യോജി‍ച്ചു പോകുക.അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച കാണും. മാതാവിന്‍റെ ആരോഗ്യനില അത്രമെച്ചമല്ല. സന്താനങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്‌തുതീര്‍ക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും.