വാരഫലം

മിഥുനം
ഈയാഴ്ച വളരെ മെച്ചമാണ്‌. ജോ‍ലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോ‍ലിസ്ഥലത്ത്‌ ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും.